മസ്തക കുഞ്ഞുങ്ങളൊക്കെ എവിടെ :0060:

Introducing my baby Linda ❤
She makes me happy always 😘😇.
Happy Happy us🥰
Gayu N Nature 🤝

ഈ ആന നേരത്തെ ഉണ്ടാരുന്നോ മുമ്പ് കണ്ടിട്ടില്ല

ഇങ്ങളൊക്കെ ഇവിടെ ഉണ്ടല്ലേ :0050:

ടൂട്ട് എല്ലാം ഡിലീറ്റ് ആക്കി :0020:

ഒരു കുഞ്ഞാന ഇണ്ടല്ലോ :0090:

ഫേസ്‌ബുക്കിനു സമാനമായ Disaspora, ഇൻസ്റ്റാഗ്രാമിനു തുല്യമായ PixelFed, യൂടൂബിനു തുല്യമായ PeerTube പോലെ കുറേയധികം സോഫ്റ്റ്‌വെയറുകൾ കൂടി ഫെഡിവേഴ്സിൽ ഉണ്ടു്.

Show thread

ട്വിറ്റർ പോലുള്ള പരമ്പരാഗത വെബിൽ നിന്നും അല്പം വ്യത്യസ്തമായാണു ഫെഡിവേഴ്സ് പ്രവർത്തിക്കുക. ട്വിറ്റർ (twitter.com ) എന്ന ഒറ്റ ഡൊമൈനിലായിരിക്കും ലഭിക്കുന്നതെങ്കിൽ Mastodon പോലുള്ള ഫെഡിവേഴ്സിലെ എല്ലാ സോഫ്റ്റ്‌വെയറുകളും നമുക്ക് ഡൗൺലോഡ് ചെയ്ത്, സ്വന്തം സെർവറുകളിൽ ഇൻസ്റ്റാൾ ചെയ്ത്, സ്വന്തം സോഷ്യൽനെറ്റ്‌വർക്ക് തുടങ്ങാം (നിങ്ങൾക്കും ഒരു സക്കർബർഗോ, ജാക്കോ ആകാം) ഇങ്ങനെ നടത്തിയ ഓരോ ഇൻസ്റ്റാളേഷനേയും/വെബ്‌സൈറ്റിനേയും instances എന്നാണു വിളിക്കുക.

Show thread

എന്നാൽ ഇതിനുള്ള സൗകര്യവും സാങ്കേതികജ്ഞാനവും ഇല്ലെങ്കിൽ ഏതെകിലും ഒരു ഇൻസ്റ്റൻസിൽ ചേരുകയുമാകാം. അങ്ങിനെയുള്ള പബ്ലിക്കായ ഇൻസ്റ്റൻസുകളുടെ ലിസ്റ്റ് ഇവിടെ കിട്ടും:
joinmastodon.org

Gmail-ൽ ഉള്ളവർക്ക് hotmail-ലേക്ക് മെയിൽ അയക്കുന്നപോലെ ഏതു രണ്ടു ഇൻസ്റ്റൻസിലുള്ളവർക്കും തമ്മിൽ ഫോളോചെയ്യാനും കമ്മ്യൂണിക്കേറ്റ് ചെയ്യാനും കഴിയും. (ഒരു യൂസർ ഇതിന്റെ പിന്നാമ്പുറപ്രവർത്തനത്തെപ്പറ്റി വ്യാകുലപ്പെടേണ്ടതേയില്ല) എപ്പോൾ വേണമെങ്കിലും ഡാറ്റ എക്സ്പോർട്ട് ചെയ്ത് ഒരു ഇൻസ്റ്റൻസിൽനിന്നും മറ്റൊന്നിലേക്ക് മാറാനുമാകും.‌

Show thread

ആനസൈറ്റ്:

ഇത്തരത്തിൽ മലയാളികൾക്കായി തുടങ്ങിയ ഒരു മസ്തകൻ ഇൻസ്റ്റൻസ് ആണു ആനസൈറ്റ്.

aana.site

@sajith - ആണു ഇതിന്റെ അഡ്മിൻ. കൊച്ചു കമ്യൂണിറ്റി ആയി ഇരിക്കാനും, മറ്റ് ഇൻസ്റ്റൻസുകളിൽ കൂടി ആളുകൾ എത്തി 'ഫെഡിവേഴ്സ്' എന്ന സങ്കല്പവും പൂർണ്ണമാക്കാൻ വേണ്ടി അതിലെ പുതിയ അക്കൗണ്ടുണ്ടാക്കൽ തത്കാലം മരവിപ്പിച്ചിരിക്കുകയാണു്. (ചെറു കമ്മ്യൂണിറ്റികളാണു നോക്കിനടത്താൻ എളുപ്പം) പകരം മറ്റേതെങ്കിലും ഒരു ഇൻസ്റ്റൻസിൽ അകൗണ്ടുണ്ടാക്കി അതിലുള്ളവരെ ഫോളോ‌ ചെയ്യാവുന്നതാണു്.

Show thread

ആപ്പുകൾ:

API യും മറ്റ് പ്രോട്ടോക്കോളും ഓപൺ ആയതിനാൽ ആർക്കു വേണമെങ്കിലും ഒരു മസ്തകൻ ക്ലൈന്റ് ആപ്പ് നിർമ്മിക്കാം. നിലവിൽ പ്രധാനമായി ഉപയോഗിക്കുന്ന ചില ആപ്പുകൾ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ടു്:
joinmastodon.org/apps

ഉപയോഗിച്ചുനോക്കി ഇഷ്ടത്തിനനുസരിച്ചിട്ടുള്ളവ തിരഞ്ഞെടുക്കുക. ചില വെബ്ആപ്പുകൾ (ഉദാ: Halcyon) ട്വിറ്ററിനു സമാനമായ ഇന്റർഫേസ് തരും.

Show thread

ഭരതവാക്യം:

നാളത്തെ സാങ്കേതികവിദ്യ ഇന്നുപയോഗിക്കുന്നതിന്റെ ചില്ലറപ്രയാസങ്ങളാണു തുടക്കത്തിൽ അനുഭവപ്പെടുക.

Mastodon എന്നതു മാമത്ത് വർഗ്ഗത്തിൽ പെട്ട ആനയുടെ ഒരു മുൻഗാമിയാണു്.
മസ്തകൻ എന്നതു ആനയുടെ പര്യായവും.

കൂടുതലറിയാൻ: docs.joinmastodon.org/

PixelFed : pixelfed.org/
PeerTube: joinpeertube.org/

Show thread

ടൂട്സ് ഡിലീറ്റ് ആക്കാൻ വല്ല ടൂൾസും ഉണ്ടോ :0100:

ഞാൻ തന്നെ സ്റ്റാർ ഇടേണ്ടി വരുവോ :0050:

ഫ്ലോക്കിയേട്ടൻ ഒരു മൈന്റില്ല :0130:

Show older
Mastodon 🐘

A general-purpose Mastodon server with a 1000 character limit.

Support us on Ko-Fi Support us on Patreon Support us via PayPal